തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ മുന്നിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. പത്തനംതിട്ട സ്വദേശിനി മേഘയുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. ......
തിരുവനന്തപുരത്ത് പെറ്റമ്മയെ മകനും പെൺസുഹൃത്തും ചേർന്ന് മർദ്ദിച്ചത് വീട്ടിലിരുന്നുള്ള ലഹരി ഉപയോഗം വിലക്കിയതിന്റെ പകയിൽ. തിരുവനന്തപുരം വിതുരയിൽ ഇക്കഴിഞ്ഞ ഞയറാഴ്ച്ചയാണ് സംഭവം. ......
കേരളത്തിലെ പ്രമുഖ സിപിഎം നേതാവിന്റെ സഹോദരനെ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. മുൻ എംപി എ സമ്പത്തിന്റെ സഹോദരൻ എ കസ്തൂരിയെ ആണ് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ......
തിരുവനന്തപുരം: ചായംപുരണ്ട കൈത്തലങ്ങള്‍ പതിച്ച നിറക്കൂട്ടുകള്‍ കൊണ്ട് ഭിന്നശേഷിക്കാര്‍ തീര്‍ത്ത ഉത്സലഹരിയില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ലോക ഡൗണ്‍സിന്‍ഡ്രോം ദിനാഘോഷം വര്‍ണാഭമായി. അക്ഷരാര്‍ത്ഥത്തില്‍ നിറങ്ങളുടെ ഉത്സവമായിരുന്നു ഡിഫറൻ്റ് ആർട് സെന്ററില്‍ അരങ്ങേറിയത്. ദിനാഘോഷത്തിന്റെ ഭാഗമായി സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്റ്റെപ്പ് അപ് ഡേ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണിതാക്കളായി എത്തിയ കുട്ടികളും ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികളും ചേര്‍ന്നൊരുക്കിയ വര്‍ണവിസ്മയം ഏവരുടെയും ഹൃദയം കവര്‍ന്നു. പ്രത്യേകം തയ്യാറാക്കിയ വെണ്‍ചുവരില്‍ ചായങ്ങള്‍ കൊണ്ടുള്ള ഭിന്നശേഷിക്കാരുടെ കൈയടയാളങ്ങള്‍ പതിച്ചുകൊണ്ടുള്ള വര്‍ണചിത്രം ഒരുക്കിയായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ ഡൗണ്‍സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട ചലച്ചിത്രതാരം ഗോപികൃഷ്ണന് കെ.വര്‍മ കൂടി എത്തിയതോടെ പരിമിതികള്‍ മറന്ന ആഘോഷമായത് മാറുകയായിരുന്നു. ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന് നിറങ്ങള്‍ നിറഞ്ഞ കൈകള്‍ ഉയര്‍ത്തി വീശി കുട്ടികളും ഗോപിനാഥ് മുതുകാടും ചേര്‍ന്ന് ആദരവ് കൂടി പ്രകടിപ്പിച്ചതോടെ ആഘോഷം വേറിട്ട തലത്തിലേയ്ക്ക് മാറി. ......
തിരുവനന്തപുരം: മുൻ സംസ്ഥാന പ്രസിഡന്റ് പി.എൻ പ്രസന്നകുമാറിന് കേരള പത്രപ്രവർത്തക യൂനിയന്റെ സ്മരണാഞ്ജലി. തിരുവനന്തപുരം കേസരി ഹാളിൽ നടന്ന ചടങ്ങിൽ അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ......
തിരുവനന്തപുരം: ലോക ഡൗണ്‍ സിന്‍ഡ്രോം ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശാക്തീകരണ പരിപാടി സ്റ്റെപ്പ് അപ് ഡേ നാളെ നടക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ഡൗണ്‍സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട നിരവധി ഭിന്നശേഷിക്കാര്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തും. ......
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിൽ നിർണായക വഴിത്തിരിവായി പ്രതി അഫാന്റെ മാതാവിന്റെ മൊഴി. അഫാൻ തന്നെ ആക്രമിച്ചെന്നും അങ്ങനെയാണ് പരിക്കേറ്റതെന്നുമാണ് അഫാന്റെ ഉമ്മ ഷെമീന പൊലീസിനോട് വെളിപ്പെടുത്തിയത്. ......
തിരുവനന്തപുരം പള്ളിക്കലിൽ യുവാവ് അമ്മയെ ബലാത്സംഗം ചെയ്തു. കിടപ്പുരോഗിയായ എഴുപത്തിരണ്ടുകാരിയെയാണ് നാൽപ്പത്തിയഞ്ചുകാരനായ മകൻ മദ്യലഹരിയിൽ ബലാത്സംഗം ചെയ്തത്. ......
തിരുവനന്തപുരം : ഐടിഐ വിദ്യാർത്ഥികളുടെ പഠനനിലവാരവും തൊഴിൽക്ഷമതയും മെച്ചപ്പെടുത്താനുള്ള ചർച്ചയൊരുക്കി ഫ്യുച്ചർ റൈറ്റ് സ്കിൽസ് നെറ്റ്വർക്കും (എഫ്ആർഎസ്എൻ) സംസ്ഥാന ഇൻഡസ്ട്രിയൽ ട്രെയിനിംഗ് വകുപ്പും. മാർച്ച് 15നു തിരുവനന്തപുരത്ത് ഇരുവരും സംയുക്തമായി സംഘടിപ്പിച്ച എഫ്ആർഎസ്എൻ ഇക്കോസിസ്റ്റം സമ്മേളനം സംസ്ഥാനത്തെ ഐടിഐ രംഗം ശക്തിപ്പെടുത്താനുള്ള ചർച്ചകൾക്ക് വേദിയായത്.
ആദ്യമായാണ് കേരളത്തിൽ എഫ്ആർഎസ്എൻ ഇക്കോസിസ്റ്റം സമ്മേളനം നടന്നത്. ......